The woman had allegedly arrived late at the airport for her Ahmedabad-bound flight and was not allowed to board the plane as the check-in counter had closed.
എയർ ഇന്ത്യ ജീവനക്കാരിയും യാത്രക്കാരിയും തമ്മില്‍ കയ്യാങ്കളി. വാക്ക്തർക്കം പിന്നീട് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. ദില്ലിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരി വിമാനത്താവളത്തില്‍ എത്താൻ വൈകിയതോടെയാണ് പ്രശ്നങ്ങള്‍ തുടക്കം. ഇതേത്തുടർന്ന് യാത്രക്കാരിയും എയർ ഇന്ത്യ ജീവനക്കാരിയും തമ്മില്‍ തർക്കമുണ്ടായി. വാക്കുതർക്കം രൂക്ഷമായതോടെ ഇവരെ ഉദ്യോഗസ്ഥ മാനേജരുടെ മുറിയിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് യാത്രക്കാരിയായ യുവതി ജിവനക്കാരിയുടെ മുഖത്തടിക്കുകയായിരുന്നു. അടികിട്ടിയ ജീവനക്കാരി തിരിച്ച് യാത്രക്കാരിയെയും അടിച്ചു. സംഭവം കയ്യാങ്കളിയായി മാറുകയായിരുന്നു. യാത്രക്കാരിയാണ് ജീവനക്കാരിയെ ആദ്യം തല്ലിയത് എന്നാണ് പോലീസ് പറയുന്നത്. രണ്ടുപേരെയും പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. പരസ്പരം ക്ഷമ പറഞ്ഞ് സംഭവം ഒത്തുതീർപ്പാക്കുകയാണ് ഉണ്ടായത്. എന്തായാലും എയർലൈൻ കമ്പനികൾക്ക് ചീത്തപ്പേരുണ്ടാക്കുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്.